kjshine

പൊതുതിരഞ്ഞെടുപ്പില്‍ തുടക്കക്കാരിയുടെ പതര്‍ച്ചയൊട്ടുമില്ലാതെ പാട്ടുപാടി വോട്ടുതേടി എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്ലാവര്‍ക്കുമൊപ്പം നടന്നും, വോട്ടുറപ്പിച്ചുമൊക്കെയാണ് കെ.ജെ. ഷൈന്‍ പ്രചാരണവുമായി മുന്നേറുന്നത്.

അധ്യാപികയും, പ്രാസംഗികയും മാത്രമല്ല സ്ഥാനാര്‍ഥി നല്ലൊരു ഗായിക കൂടിയാണെങ്കില്‍ പ്രചാരണ ശൈലി ഇങ്ങനെയുമാകും. ആരേയും പാട്ടുപാടി കയ്യിലെടുക്കാം. ഷൈന്‍ ടീച്ചര്‍ പാടി തുടങ്ങിയതോടെ അംഗന്‍വാടിയിലെ കുട്ടികളുടെ ഉച്ചയുറക്കത്തിന്റെ ആലസ്യവും മാഞ്ഞു.

എന്ത് കൊണ്ട് ഇടതിന് വോട്ട് ചെയ്യണമെന്ന് അധ്യാപികയുടെ ശൈലിയില്‍ ചെറുപ്രസംഗം.  സെബാസ്റ്റ്യന്‍ പോളിന് ശേഷം ഇടത് സ്ഥാനാര്‍ഥികള്‍ വാഴാത്ത എറണാകുളം ഇക്കുറി ഇടതോരം ചേരുമെന്ന ആത്മവിശ്വാസവും  കെ.ജെ. ഷൈനിനുണ്ട്.  യുഡിഎഫിന് മേല്‍ക്കൈയുള്ള, പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മണ്ഡലമായ  പറവൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച നഗരസഭാംഗം കൂടിയാണ് കെ.ജെ. ഷൈന്‍ 

KJ Shine Loksabha election