കോഴിക്കോടിന്‍റെ മലയോര മേഖലകളില്‍ ചീറിപ്പായുന്നത് രൂപമാറ്റം വരുത്തിയ ടിപ്പര്‍ ലോറികള്‍.  ഭാരംകയറ്റുന്ന ഭാഗത്തിന്‍റെ ഉയരംകൂട്ടി അമിതലോ‍‍ഡുമായാണ് ലോറികള്‍ ഓടുന്നത്.  ലോറി അപകടങ്ങള്‍ പെരുകുമ്പോഴും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 

ലോറിയുടെ ഭാരം കയറ്റുന്ന ഭാഗത്തിനുചുറ്റും ഇങ്ങനെ ഉയരം കൂട്ടും.  അമിത ലോഡ് കൊണ്ടുപോകാനായാണ് ഈ പ്രത്യേക കൂട്ടിചേര്‍ക്കല്‍. ഉള്‍ക്കൊള്ളാവുന്നതിലും അധികം ലോഡ് നിറച്ചാലും പുറത്തേക്ക് കാണില്ല.  ഈ തന്ത്രം പ്രയോഗിച്ച് അമിതഭാരം കയറ്റിയാണ് ഒട്ടുമിക്ക ലോറികളും നിരത്തിലിറങ്ങുന്നത്.  

 

അമിതഭാരവുമായി താമരശേരി ചുരം കയറുന്ന ലോറികള്‍ വലിയ അപകട ഭീഷണിയാണ്. ലോറികള്‍ ചുരത്തില്‍ കുടുങ്ങുന്നതും പതിവ്.  നിയമലംഘനം നടത്തുന്ന ലോറികള്‍ക്കെതിരെ പൊലീസും മോട്ടോര്‍വാഹനവകുപ്പും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മോട്ടോര്‍ വാഹന വകുപ്പിന്‍റെ മറുപടി ഇങ്ങനെ.

 

നിയമം ലംഘിച്ചാലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം, പിടിച്ചാലും ഊരിപ്പോരാം എന്ന ഉറപ്പ്, ഇതെല്ലാമാണ്  ടിപ്പറുകളുടെ  മരണപ്പാച്ചിലും അപകടഭീഷണിയും തുടരാന്‍ കാരണം.