തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേയ്ക്ക് മാറ്റാനുള്ള ധനവകുപ്പിന്‍റെ നിര്‍ദേശത്തിനെതിരെ വിവിധ പഞ്ചായത്തുകള്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂടി കവരാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണ് എന്നാണ് ആക്ഷേപം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ കോടതിയെ സമീപിക്കും.
ധനവകുപ്പിന്‍റെ ഉത്തരവിനെതിരെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ നിയമനടപടികളിലേയ്ക്ക് കടക്കും. ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
Panchayats against the instructions of the finance department