അധിക്ഷേപ പ്രസംഗത്തിലൂടെ വിവാദത്തിലായ എം.എം മണിയുടെ പ്രതിച്ഛായ തിരിച്ചു പിടിക്കാൻ പൗര സ്വീകരണമൊരുക്കി സിപിഎം. തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് നീക്കം. എം.എം മണിയെ തിരുത്തേണ്ടത് സിപിഎം എന്ന് ഡീൻ കുര്യാക്കോസ്.
എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിനെതിരായ എം.എം മണിയുടെ പ്രസംഗം വിവാദമായത് സിപിഎംന് തലവേദനയായിരുന്നു. ഇത് മണ്ഡലത്തിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയ്ക്കിടയിലാണ് എം.എം മണിക്ക് സിപിഎം പ്രവർത്തകർ ബൈസൺവാലിയിൽ പൗര സ്വീകരണമൊരുക്കിയത്. എം.എം മണിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം കൺവീനർ ഒ.അർ ശശി രംഗത്ത് വന്നിരുന്നു. എന്നാൽ ഇത്തരം പരാമർശങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടയാലും അംഗീകരിക്കാനാവില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ എം.എം മണിക്ക് പൗര സ്വീകരണമൊരുക്കുമെന്നാണ് സൂചന. എന്നാൽ പൗര സ്വീകരണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
CPM organized reception to reclaim the image of MM Mani