Train-politics

കെഎസ്ആര്‍ ബെംഗളൂരു– കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാത്തതിനെച്ചൊല്ലി രാഷ്ട്രീയപോര്. തീരുമാനത്തിന് തടസം നില്‍ക്കുന്നത് കര്‍ണാടക എംപി നളിന്‍കുമാര്‍ കട്ടീല്‍ ആണെന്ന ആരോപണവുമായി എം.കെ.രാഘവന്‍ എംപി രംഗത്തെത്തി. എന്നാല്‍ അനാവശ്യപ്രഖ്യാപനം നടത്തി എം.കെ. രാഘവന്‍ വെട്ടിലായിപ്പോയെന്നാണ് എല്‍ഡിഎഫിന്‍റെയും എന്‍ഡിഎയുടേയും ആക്ഷേപം. എക്സ്പ്രസ്  കോഴിക്കോട്ടേയ്ക്ക് നീട്ടാന്‍ ജനുവരി 23ന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനിപ്പുറവും ഒന്നും സംഭവിച്ചിട്ടില്ല. ട്രെയിന്‍ എന്ന് കോഴിക്കോടെത്തുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

 

 

ദക്ഷിണ കന്നഡ എം.പി. നളിന്‍ കുമാര്‍ കട്ടീല്‍ അയച്ച കത്താണ് ട്രെയിന്‍ നീട്ടുന്നതിന് തടസമായതെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍. എം.കെ. രാഘവന്‍റെ വാദം ബിജെപി തള്ളി. ഏതെങ്കിലും ഒരു എംപിയുടെ അഭിപ്രായം നോക്കിയല്ല ഇക്കാര്യത്തില്‍ റയില്‍വേ മന്ത്രാലയം തീരുമാനം എടുക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ മറുപടി.