naveen-devi-marriage-arunachal-pradesh

അരുണാചല്‍ പ്രദേശില്‍ മരിച്ച ദമ്പതികളായ നവീനും ദേവിയും ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ സഹപാഠികളായിരുന്നു. ഇരുവരുടെയും പ്രണയവിവാഹവുമായിരുന്നു.  പതിനാറു വര്‍ഷമായി കുട്ടികള്‍ വേണ്ട എന്ന നിലപാടിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ജോലിയില്‍ ആത്മസംതൃപ്തി തോന്നുന്നില്ല എന്ന കാരണത്താല്‍ ഇരുവരും ഡോക്ടര്‍ ജോലി ഉപേക്ഷിച്ചു. ദേവി ജര്‍മന്‍ ഭാഷ പഠിച്ച് തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ജര്‍മന്‍ പഠിപ്പിക്കുന്ന അധ്യാപികയായി. നവീന്‍ കേക്ക് ഉണ്ടാക്കുന്ന ബിസിനസും തുടങ്ങി. ജോലി എന്നതിനപ്പുറം ഒരു സന്തോഷം കണ്ടെത്തുന്നതിനുവേണ്ടിയാണ് നവീന്‍ കേക്കുണ്ടാക്കിയിരുന്നത്. ഒരു ദിവസം ഒരു കേക്ക്, അല്ലെങ്കില്‍ രണ്ടുദിവസം കൊണ്ട് കേക്ക് എന്നിങ്ങനെയാണ് കേക്ക് ഉണ്ടാക്കിയിരുന്നത്. അങ്ങനെ ഇരുവരും ജോലിയില്‍ നിന്നും സന്തോഷം കണ്ടെത്തുന്ന കുടുംബമായി മാറി. 

ഇതിനിടയിലാണ് സ്കൂളില്‍ വച്ച് പരിചയപ്പെടുകയും വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യയും ഈ കൂട്ടില്‍ പെടുന്നത്. ബ്ലാക്ക് മാജിക്ക് പോലുള്ള എന്തിലോ അകപ്പെട്ട് മൂവരും ചേര്‍ന്ന് അരുണാചല്‍ പ്രദേശിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.

വിവാഹം നിശ്ചയിച്ചതിനു ശേഷം ആര്യയെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നു. പിന്നാലെ ആര്യയുടെ പിതാവ് മകളെ കാണാനില്ല എന്നു പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് നവീനും ദേവിയും അര്യയ്ക്കൊപ്പം ഉണ്ടെന്ന് മനസിലായത്. നവീനും ദേവിയും വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. അന്വേഷണത്തിലാണ് മൂന്നുപേരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ഗുവാഹത്തിയിലേക്ക് പോയതെന്ന് കണ്ടെത്തിയത്.

നവീന്‍ പുനര്‍ജനി എന്നൊരു സംഘടനയിലെ അംഗമായിരുന്നു. ഇതുവഴിയാണ് മൂന്നുപേരും അരുണാചല്‍ പ്രദേശിലേക്ക് പോയത്. മൂവരുടെയും ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള മുറുവുകളുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.