പൊതിച്ചോറിനു പുറമെ മെഗാ രക്തദാനം നടത്തി ഡി.വൈ.എഫ്.ഐ. തൃശൂര്‍ മെഡിക്കല്‍ കോളജിലെ രക്തബാങ്കിലേക്ക് 1035 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. 

 

24 ദിവസത്തിനിടെ 1035 ഡി.വൈ.എഫ്.ഐ  പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ രക്തബാങ്കിലേക്കായിരുന്നു രക്തദാനം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് രക്തദാനം നടത്തിയത്. മാര്‍ച്ച് എട്ട് വനിതാ ദിനത്തിലായിരുന്നു തുടക്കം കുറിച്ചത്. ഏപ്രില്‍ ഒന്നിനു മുമ്പ് 1000 പേരെ ഇതില്‍ പങ്കാളികളാക്കാനായിരുന്നു പരിപാടി. എന്നാല്‍, മുപ്പത്തിയഞ്ചു പേര്‍ കൂടി അധികം പങ്കെടുത്തു.