ആലപ്പുഴയിൽ കെ.സി. വേണു ഗോപാലിന്‍റെ പ്രചാരണവേദിയിൽ ചലച്ചിത്ര സംവിധായകനും നടനുമായ രമേഷ് പിഷാരടി. ദേശീയ- സംസ്ഥാന രാഷ്ട്രീയ അവസ്ഥ പറഞ്ഞു കൊണ്ടായിരുന്നു പിഷാരടിയുടെ പ്രചാരണം. മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ന്യായ് പരിപാടിയിൽ ആയിരുന്നു തമാശയും കാര്യവും പറഞ്ഞ് പിഷാരടി എത്തിയത്. 

 

കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് രമേഷ് പിഷാരടി എത്തിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെപ്പോലെ തന്‍റെ രാഷ്ട്രീയം മറച്ചുവയ്ക്കാതെയാണ് യു.ഡി.എഫി ന് വേണ്ടി വോട്ട് അഭ്യർത്ഥന നടത്തിയത്. 

 

സ്ഥാനാർഥി കെ.സി.വേണുഗോപാലും ന്യായ് പരിപാടിയിൽ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾ സ്ത്രീകൾക്ക് എങ്ങനെ വിനയാകുന്നു എന്ന് വിശദീകരിച്ചായിരുന്നു കെസിയുടെ വോട്ടഭ്യർത്ഥന. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മത്സരിക്കുന്ന ആലപ്പുഴയിൽ മഹിളാ കോൺഗ്രസ് പ്രത്യേക സ്ക്വാഡുകളെ രംഗത്തിറക്കിയാണ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്നത് .