drama

 

 

 

 

വില്യം ഷേക്സ്പിയറുടെ പ്രസിദ്ധ നാടകമായ കോമഡി ഓഫ് എറേഴ്സിന്‍റെ മലയാളം ആവിഷ്ക്കാരം അബദ്ധങ്ങളുടെ അയ്യരുകളി അരങ്ങില്‍ എത്തി. അരണാട്ടുകര സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികളാണ് നാടകം അരങ്ങില്‍ എത്തിച്ചത്.

 

അറബിക്കഥയുടെ പശ്ചാത്തലത്തിലാണ് നാടകം അരങ്ങില്‍ എത്തിച്ചത്. സമൂഹത്തിലെ ഗൗരവമായ കാര്യങ്ങള്‍ തമാശയിലൂടെ അവതരിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചത്. പൗരത്വം, ദേശീയ സ്വാതന്ത്രം, വിഭജനം തുടങ്ങിയ വിഷയങ്ങളാണ് പ്രമേയത്തില്‍. സ്കൂള്‍ ഓഫ് ഡ്രാമയിലെ വകുപ്പധ്യക്ഷന്‍ ശ്രീജിത്ത് രമണനാണ് രൂപവിധാനവും സംവിധാനവും നിര്‍വഹിച്ചത്. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജിലെ ഇംഗ്ലിഷ് അധ്യാപകന്‍ എന്‍.പി.ആഷ്‍ലിയാണ് രംഗപാഠം തയാറാക്കിയത്.

 

വെള്ളിയാഴ്ച വരെ വൈകിട്ട് ഏഴു മണിക്ക് അരണാട്ടുകര സ്കൂള്‍ ഡ്രാമ ക്യാംപസില്‍ നാടകം അരങ്ങേറും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ നാടകം അവതരിപ്പിക്കാന്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  ക്യാംപസിനു പുറത്ത്  ഒന്നോ രണ്ടോ വേദികളില്‍ മാത്രം ഈ നാടകം അവതരിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.