പ്രോട്ടീന്‍ പൗഡറുകളുടെ അമിത ഉപയോഗത്തിനെതിരായ ഇന്ത്യന്‍ കൗണ്‍സില്‍ ഒാഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മുന്നറിയിപ്പില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത. പ്രോട്ടീന്‍ പൗഡറുകള്‍ വര്‍ജിക്കണമെന്ന ഐഎംഎ മുന്‍ പ്രസിഡന്റിന്റെ സമൂഹമാധ്യമ പോസ്റ്റിന് പിറകെയാണ് പ്രോട്ടീന്‍ പൗഡറുകള്‍ അപകടകാരിയല്ലെന്ന ശാസ്ത്രീയ നിരീക്ഷണം ചില ഡോക്ടര്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ പങ്കുവയ്ക്കുന്നത്.
പ്രോട്ടീന്‍ സപ്ലിമെന്റുകളുടെ അമിത ഉപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. 13 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഐസിഎംആര്‍ പുറത്തിറക്കിയ ഭക്ഷണമാര്‍ഗ നിര്ദേശങ്ങളിലാണ് പ്രോട്ടീന്‍ പൗഡറുകളുടെ ഉപയോഗം നിര്‍ത്തണമെന്ന് ആവശ്യമുള്ളത്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ കഴിക്കുന്നത് അസ്ഥികളുടെ നിര്‍ജലീകരണം, ഫാറ്റിലിവര്‍, വൃക്കകളുടെ തകരാര്‍, യൂറിക് ആസിഡ് വര്‍ധന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഐസിഎംആര്‍ നിര്‍ദേശങ്ങള്‍ ശരിവയ്ക്കുകയാണ് കേരളത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍
എന്നാല്‍ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല പ്രോട്ടീന്‍ പൗഡറുകളുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചുള്ള ഐസിഎംആര്‍ നിര്‍ദേങ്ങളെന്നാണ് മറുഭാഗത്തിന്റെ വാദം. നന്നായി വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് 100 മുതല്‍ 150 ഗ്രാം വരെ പ്രോട്ടീന്‍ ഒരു ദിവസം ആവശ്യമുണ്ട്. ദൈനംദിന ഭക്ഷണത്തില്‍ നിന്ന് ഇത്രയും പ്രോട്ടീന്‍ ലഭിക്കില്ല. അത് കൊണ്ടാണ് പ്രോട്ടീന്‍ സപ്ലിമെന്റ്്സ് ആവശ്യമായി വരുന്നത്. നാട്ടില്‍ ലഭിക്കുന്ന മുഴുവന്‍ പ്രോട്ടീന്‍ സപ്ലിമെന്റ്്സും മായം കലര്‌ന്നതല്ലെന്നും ഡോക്ടര്‍മാര്‍ തന്നെ തുറന്ന് എഴുതുന്നു.
Doctors comments on protein powder controversy