son-arrest-1200

TOPICS COVERED

തൃപ്പുണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച മകന്‍ അജിത്ത് അറസ്റ്റില്‍. തൃപ്പുണിത്തുറ പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ്  അറസ്റ്റുചെയ്തത്.  കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ചാണ് മകനും കുടുംബവും കടന്നുകളഞ്ഞത്. തൃപ്പൂണിത്തുറ എരൂരിലെ വാടകവീട്ടിലാണ് അച്ഛന്‍ ഷണ്‍മുഖനെ ഉപേക്ഷിച്ച് മകന്‍ അജിത് കടന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഒന്നിനുമാവതില്ലാത്ത ഷൺമുഖൻ രണ്ടു ദിവസത്തിന് ശേഷമാണ് വെള്ളം പോലും കുടിക്കുന്നത്. രണ്ടു രാത്രികളിലായി അജിതും കുടുംബവും വീട്ടുപകരണങ്ങളുൾപ്പെടെ സാധനങ്ങളെല്ലാം മാറ്റി. പാഴ് വസ്തുക്കൾക്കൊപ്പം, അച്‌ഛനെയും അവിടെയുപേക്ഷിച്ച് വീടുപൂട്ടി കടന്നു.  മകൻ ഷൺമുഖനെ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ വിവരം പൊലീസിനെ അറിയിച്ചു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്ന് കൗൺസിലർ പറഞ്ഞിരുന്നു. 

ഏറ്റെടുക്കാൻ ആരുമില്ലാതെ വന്നതോടെ തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ഷൺമുഖനെ ആശുപത്രിയിലേയ്ക്ക് മാറ്റി. എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.