TOPICS COVERED

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനായ പട്ടാമ്പി സാഗര്‍ കര്‍ണ്ണന്‍ ചെരിഞ്ഞു.വൈക്കം വെച്ചൂരില്‍ എഴുന്നള്ളിപ്പുകള്‍ക്കായി എത്തിച്ച കൊമ്പന് രോഗബാധ ഉണ്ടായയതിനെ തുടർന്ന് ഒരു മാസമായി ചികിൽസയിലായിലായിരുന്നു.

പട്ടാമ്പി സ്വദേശി എ.കെ. പ്രമോദിന്റെ ഉടമസ്ഥതയിലുള്ള സാഗർ കണ്ണനെ മാർച്ചിലാണ് വൈക്കത്ത് എത്തിച്ചത്. വെച്ചൂർ മേഖലയിലെ ക്ഷേത്രോൽസവങ്ങളിലെ എഴുന്നള്ളിപ്പിനായാണ് സാഗർ കർണ്ണൻ എത്തിയത്. എന്നാൽ കാലിന് അണുബാധയുണ്ടായതിനെ തുടർന്ന് ഒരു മാസമായി ചികിൽസയിലായിരുന്നു .വെച്ചൂരിൽ പട്ടത്താനം കവലക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ചികിൽസ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ  ചരിഞ്ഞത്. 

വനം മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് കോടനാട്ടേക്ക് സംസ്ക്കരിക്കാനായി കൊണ്ടുപോയി. ചെരിഞ്ഞ ആനക്ക് 47 വയസ് പ്രായമുണ്ട്.

ENGLISH SUMMARY:

Gajarajan pattambi karnan