പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണം രണ്ടായി. വേങ്ങൂര്‍ കരിയാംപുറത്ത് കാര്‍ത്ത്യായനിയാണ് മരിച്ചത്. 51 വയസായിരുന്നു. മൂന്നാഴ്ചയോളമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായുള്ള ഇരുന്നൂറോളം പേര്‍ക്കാണ് ഒന്നരമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിനിടെ മഞ്ഞപ്പിത്തബാധയുടെ കാരണം കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണവും ആരംഭിച്ചു. പെരുമ്പാവൂര്‍ ആര്‍ഡിഒയാണ് അന്വേഷണം നടത്തുന്നത്.