Untitled design - 1

നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അഭിനയക്കളരിക്ക് വൈക്കത്ത് തുടക്കമായി. രണ്ട് ദിവസത്തെ അഭിനയ പരിശീലനത്തിനാണ് വൈക്കം വെള്ളൂരിൽ തുടക്കമായത്. നാടക സംവിധായകനും അഭിനേതാവുമായ ജോൺ ടി. വേക്കൻ്റെ നേതൃത്വത്തിലാണ് പരിശീലനം. 

 

കേരളത്തിന് പുറത്ത് നിന്നുൾപ്പെടെ അഭിനയ മേഖലയിൽ പ്രവർത്തിക്കുന്നവരും തുടക്കക്കാരുമായവരാണ് നാട്യശാസ്ത്രക്കളരിയിൽ പങ്കെടുത്തത്. നാട്യശാസ്ത്ര പ്രകാരമുള്ള ചതുർവിധാഭിനയ രീതിയാണ് കളരിയുടെ പ്രത്യേകത. ഏറെ ബുദ്ധിമുട്ടുള്ള രസാഭിനയത്തിന് പ്രാധാന്യം നൽകിയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണ്, മുഖ സാധകങ്ങളടക്കമുള്ള പരിശീലനം പുതിയ അനുഭവമായി എന്ന് അഭിനേതാക്കൾ.  

1978 മുതൽ പ്രവർത്തിക്കുന്ന വൈക്കം തിരുനാൾ തിയേറ്ററും തിരുചിത്ര വിഷ്വൽ മീഡിയായുമാണ് പുതിയ അഭിനയക്കളരിക്ക് തുടക്കമിട്ടത്. ഇന്ത്യയിൽ ആദ്യമായാണ് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അഭിനയ പരിശീലനം എന്നാണ് സംഘടകരുടെ അവകാശവാദം. 

natya shastra:

Acting training based on natya shastra