ഇടുക്കി ജില്ലയിൽ മഴ കനത്തു. തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിൽ മൂലമറ്റത്തിനും കുളമാവിനുമിടയിലെ കരിപ്പലങ്ങാട് വാഹനത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. വൈകിട്ട് 5.30നാണ് സംഭവം. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. സമീപത്തെ വീടിനു മുകളിലേക്കും മണ്ണിടിഞ്ഞു വീണു. കൂടാതെ മൂലമറ്റത്തെ താഴ്‌വാരം കോളനിയിൽ വെള്ളം കയറി. നിലവിൽ തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 5.15 വരെയുള്ള കണക്കിൽ ഉടുമ്പന്നൂരിൽ 167 മില്ലീമീറ്റർ മഴ പെയ്തു. ഇടുക്കി ജില്ലയില്‍ ജില്ലാ ഭരണകൂടം രാത്രിയാത്ര നിരോധിച്ചു.