TOPICS COVERED

കണ്ണൂരിൽ മൂല്യ നിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റിയതോടെ പത്താം ക്ലാസ് വിദ്യാർഥിക്ക് എപ്ലസ് നഷ്ടമായി. ബയോളജി വിഷയത്തിലെ മൂല്യനിർണയത്തിൽ  പിഴവ് സംഭവച്ചതിലൂടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് എന്ന കടന്നപ്പള്ളി സ്വദേശി ധ്യാൻ കൃഷ്ണയുടെ മോഹമാണ് പൊലിഞ്ഞത്. സ്കോർ ഷീറ്റിൽ 40 മാർക്ക് വേണ്ടയിടത്ത്  30 മാർക്കാണ് അധ്യാപകൻ തെറ്റായി രേഖപ്പെടുത്തിയത്. 

10 ക്ലാസിലെ പരീക്ഷ ഫലം വന്നപ്പോൾ ധ്യാൻ കൃഷ്ണയ്ക്ക് 9 എ പ്ലസു ഒരു എയും. ധ്യാനും ടീച്ചർമാരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉറപ്പിച്ചിരുന്നയിടത്താണ് ബയോളജിക്ക് പത്തു മാർക്ക് കുറഞ്ഞത്. ഇതോടെ പുനർമൂല്യ നിർണയത്തിനു കൊടുക്കാമെന്ന് തീരുമാനിച്ചു. ഉത്തരക്കടലാസിനും  അപേക്ഷ നൽകി. പുനർ മൂല്യനിർണയത്തിൽ ബയോളജിക്ക് എ പ്ലസായി. ഉത്തരക്കടലാസ് കിട്ടിയപോഴാണ് സങ്കടം വർധിച്ചത്. 23  ഉം 17 ഉം കൂട്ടിയാൽ 30 ആണ് പേപ്പർ നോക്കിയ അധ്യാപകന് കിട്ടിയത്. ബയോളജിക്ക് നാല്പതിൽ നാല്പതും കിട്ടേണ്ട ധ്യാനിന് അധ്യാപകൻ്റെ തെറ്റു മൂലം കുറഞ്ഞത് പത്തു മാർക്ക്, നഷ്ടമായത് ഫുൾ എ പ്ലസ്  എന്ന  നേട്ടവും.

ആദ്യം നഷ്ടമായ ഫുൾ എ പ്ലസ് നേട്ടം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ധ്യാനും കുടുംബവും.അധ്യാപകൻ്റെ അശ്രദ്ധ മൂലം ഉണ്ടായ നഷ്ടവും സങ്കടവും ഇനി ഒരു കുട്ടിക്കും ഉണ്ടാവരുതെന്നാന്ന് കുടുംബത്തിന്‍റെ പറയുന്നത്.

ENGLISH SUMMARY:

In kannur teacher who conducted the assessment made a mistake 10th class student lost a plus