heavy-rain-and-landslide-th

TOPICS COVERED

ഇന്നലെ പെയ്ത കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക നാശം. കുളപ്പുറത്ത് ഉരുൾപൊട്ടലിൽ രണ്ട് വീടുകൾക്ക് കേടുപാട്. മണ്ണിടിഞ്ഞു വീണ കരിപ്പിലങ്ങാട് ഗതാഗതം ഭാഗീഗമായി പുനസ്ഥാപിച്ചു. ജലനിരപ്പ് ഉയന്നതിനാൽ മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി. 

 

ഇന്നലെ ഉച്ചക്ക് ശേഷം മണിക്കൂറുകളോളം പെയ്ത കനത്ത മഴയാണ് ലോ റേഞ്ച് മേഖലയിൽ വ്യാപക നാശം വിതച്ചത്. കുളപ്പുറത്ത് ഉരുൾപ്പൊട്ടി റബറും, കാപ്പിയും, കൊക്കോയുമടക്കമുള്ള കൃഷി നശിച്ചു. ശബ്ദം കേട്ട് ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.

തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുകയാണ്. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഒന്നര മീറ്ററോളം ഉയർത്തിയതിനാൽ തൊടുപുഴ മൂവാറ്റുപുഴ ആറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ വെള്ളിയാമറ്റം പഞ്ചായത്തിലെ നാല് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മഴ കനത്തൽ ഏത് സാഹചര്യവും നേരിടാൻ പൂർണ സജ്ജമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.