TOPICS COVERED

ആദ്യമായി സ്കൂളില്‍ പോകുന്ന കുട്ടകള്‍ക്ക് മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിന്‍റെ ഉത്കണ്ഠയുണ്ടാകും. കുട്ടികളിലെ ഇത്തരം ആകുലതകളെ നിസാരമായി കാണരുത്. കുട്ടികളുടെ മാനസിക വികാസത്തെയടക്കം ബാധിക്കുന്ന ഉത്കണ്ഠ മാതാ പിതാക്കളുടെ ഇടപെടലിലൂടെ മാറ്റിയെടുക്കാവുന്നതാണ് 

ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ നിരവധി കുരുന്നുകളാണ് ആദ്യമായി സ്കൂളിലേക്ക് പോകുന്നത്. മാതാ പിതാക്കളെയും വീട്ടുകാരെയും പിരിയുമ്പോള്‍ കുട്ടികള്‍ക്ക് ആകുലതയുണ്ടാകും. ഇത്തരം സംഭവങ്ങളെ നിസാരമായി കണ്ടാല്‍ കുട്ടികളുടെ മാനസിക വികാസത്തെയടക്കം ബാധിക്കും. 

മാതാപിതാക്കളുടെയും അധ്യാപകരുടെയും കൃത്യമായ ഇടപെടലിലൂടെ കുട്ടികളുടെ ഈ അവസ്ഥയെ മാറ്റിയെടുക്കാന്‍ സാധിക്കും. അമിത ഉത്കണ്ഠയെക്കുറിച്ച് മാതാ പിതാക്കളും ബോധവാന്‍മാരായിരിക്കണം. നാലാഴ്ച്ചയില്‍ കൂടുതല്‍ കുട്ടികളില്‍ അമിത ആകുലത നില നില്‍ക്കുകയാണെങ്കില്‍ കൃത്യമായ ചിത്സയിലൂടെ ഇതിനെ മറികടക്കാം. കുട്ടികള്‍ക്ക് ഒപ്പം മാതാ പിതാക്കള്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. 

ENGLISH SUMMARY:

Tips to help your child handle school stress