സംസ്ഥാനമന്ത്രിസഭയില്‍ മന്ത്രിമാരുടെ നിയമസഭാ മണ്ഡലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ലീഡ് പ്രകാരം ഇടതുമുന്നണിക്ക് ലീഡ് നേടാനായത് മൂന്നിടത്ത് മാത്രം. സിപിഐ മന്ത്രിമാരുടെ മണ്ഡലങ്ങള്‍ എല്ലാം പിന്നിലായപ്പോള്‍  വി.ശിവന്‍കുട്ടിയുടെ നേമത്തും ആര്‍.ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലും എല്‍ഡിഎഫിന്റെ സ്ഥാനം മൂന്നാമതാണ്. അരലക്ഷം വോട്ടിന് മുഖ്യമന്ത്രി  നിയമസഭയിലേക്ക് ജയിച്ച ധര്‍മടത്ത് 2616 വോട്ട് മാത്രമാണ് എല്‍ഡിഎഫിന് ലീഡ്. കേരള കോണ്‍ഗ്രസ്, ജനതാദള്‍ മന്ത്രിമാരുടെ മണ്ഡലങ്ങളായ ഇടുക്കിയിലും ചിറ്റൂരിലും എല്‍ഡിഎഫ് പിന്നിലാണ്. തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്താനും തിരുത്താനും സി.പി.എം. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമിക ചര്‍ച്ച നടത്തും. അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗങ്ങളും വിളിച്ചിട്ടുണ്ട്. .

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ രാജ്യസഭാ സീറ്റും പ്രതിസന്ധിയാകുകയാണ്. രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സി.പി.ഐ സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കേരള കോണ്‍ഗ്രസിന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനമുള്‍പ്പടെ മറ്റ് പദവികള്‍ നല്‍കുന്നതില്‍ വിരോധമില്ല.

ENGLISH SUMMARY:

For an unprecedented second time in a row, Kerala's ruling Left Democratic Front (LDF) has drawn a near blank in a Lok Sabha poll.