nit-road

കോഴിക്കോട് കുന്ദമംഗലം – മുക്കം സംസ്ഥാനപാത കൊട്ടിയടയ്ക്കുമെന്ന എന്‍ഐടിയുടെ ഭീഷണിയില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനിയറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി.  ജില്ലാകല്കടറും പ്രശ്നം പരിശോധിക്കും. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍. 

 

പതിറ്റാണ്ടുകളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന സംസ്ഥാനപാതയുടെ ഭാഗമായ റോഡ് എന്‍ഐടിയുടെ മാത്രമാക്കി കൊട്ടിയടക്കാനായിരുന്നു നീക്കം. ഇതിന്‍റെ ഭാഗമായി റോഡ് ഉള്‍പ്പെടുന്ന ഭാഗം എന്‍ഐടിയുടേതാണെന്നും അതിക്രമിച്ചുകയറരുതെന്നും കാട്ടി പുതിയ ബോര്‍ഡും സ്ഥാപിച്ചിരുന്നു. പൊതുമരാമത്ത് റോഡില്‍ ബോര്‍ഡ് സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്നാണ് നാട്ടുകാരുടെ വാദം. ഈ സാഹചര്യത്തില്‍ റോഡ് ആരുടേതാണെന്ന തര്‍ക്കത്തില്‍ ജില്ലാഭരണകൂടവും ഇടപെടും. 

റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും തുടര്‍നടപടി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു നീക്കവും സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രിയുടെ ഉറപ്പ്. റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ അടക്കമുള്ള യുവജനസംഘടനകളും ജനപ്രതിനിധികളും രംഗത്തുണ്ട്.

ENGLISH SUMMARY:

NIT threatens to block Kozhikode Kundamangalam – Mukkam state highway