പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ നാടകീയ വെളിപ്പെടുത്തലുമായി പരാതിക്കാരി. ഭര്‍ത്താവ് രാഹുലിനെതിരായ ആരോപണങ്ങള്‍ വ്യാജം. രാഹുലിനോടും കുടുംബത്തോടും മാപ്പപേക്ഷിച്ച് വിഡിയോ പുറത്തുവിട്ടു. രാഹുലിനെതിരെ പറഞ്ഞതെല്ലാം മാതാപിതാക്കളുടെ സമ്മര്‍ദംമൂലമാണ്. എല്ലാം തന്നെകൊണ്ട് ചെയ്യിച്ചതാണ്.
സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കിയത് അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരമെന്നും പരാതിക്കാരി പറയുന്നു. അതേ സമയം മകളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണെന്ന് പരാതിക്കാരിയുടെ അച്ഛന്‍ പറയുന്നു.