കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. അതിനിടെ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ തമിഴ്നാട്ടുകാരാണ്.േ മരിച്ച 24 മലയാളികളിൽ 20 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അതിനിടെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപയും ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് അപകടത്തിൽ പെട്ടവരുടെ കമ്പനി അറിച്ചു. കുവൈത്ത് അമീറും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോക കേരളസഭ മാറ്റി വയ്ക്കണോ ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം