west-nile

മലപ്പുറം വണ്ടൂരിനടത്ത് പോരൂര്‍ നിരന്നപറമ്പില്‍ യുവാവിന്‍റെ മരണം വെസ്റ്റ് നൈല്‍ പനി ബാധിച്ചാണന്ന് കണ്ടെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വൃത്തിയില്ലാത്ത വെള്ളത്തില്‍ വളരുന്ന ക്യുലക്സ് കൊതുകില്‍ നിന്നാണ് വേസ്റ്റ്നെയില്‍ പനി പകരുന്നത്. 

നിരന്നപറമ്പ് ആലിക്കോട് - മണ്ണേംകുത്തിലാണ് 23കാരന്‍ ഈ മാസം ഒന്നിന് മരിച്ചത്. വിട്ടു മാറാത്ത പനി ബാധിച്ച യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് മരണം. പൂനെയിലേക്ക് അയച്ച സാമ്പിളിൽ നിന്നാണ് വെസ്റ്റ് നൈൽ പനിയെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജീവമാക്കിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 68 വീടുകൾ സന്ദർശിച്ച് പനി സർവ്വേ പൂർത്തിയാക്കി. 6 പനി കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പരിശോധനയിൽ പ്രദേശത്ത് ക്യൂലക്സ് കൊതുകുകളുടെ സാന്ദ്രത കൂടുതലാണെന്ന് കണ്ടെത്തി. മറ്റു വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഭീഷണി നിൽക്കുന്നകയാണങ്കില്‍ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനുള്ള തീരുമാനത്തിലാണ് ഭരണസമിതി.

ENGLISH SUMMARY:

West Nile fever; Defense efforts are intensified