കുവൈത്ത് ദുരന്തത്തിൽ മരിച്ച കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ ഭൗതീകശരീരം പൂയപ്പള്ളി നാൽക്കവല ഐപിസി സെമിത്തേരിയിൽ സംസ്കരിച്ചു. വീട്ടിലും സെമിത്തേരിയിലുമായി ആയിരങ്ങളാണ് ഭൗതീകശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചത്.
പ്രിയപ്പെട്ട പിതാവിന്റെ ഫോട്ടോയും പിടിച്ച് മകള്‍ ലിഡിയ. കരഞ്ഞ് തളര്‍ന്ന് ലൂക്കോസിന്റെ ഭാര്യ ഷൈനിയും ഇളയ മകള്‍ ലോയിസും. മകള്‍ ലിഡിയയെ ബെംഗളൂരുവിൽ നഴ്സിങ് പഠിപ്പിക്കാനായി അടുത്തമാസം നാട്ടിൽ വരാനിരിക്കെയാണ് ലൂക്കോസിനെ മരണം കൊണ്ടുപോയത്. പ്ളടുവിന് എല്ലാവിഷയത്തിനും ഉയര്‍ന്ന മാർക്ക് വാങ്ങിയ മകള്‍ക്ക് മൊബൈല്‍ഫോണും ലൂക്കോസ് വാങ്ങി വെച്ചിരുന്നു. പിതാവിന്റെ ആഗ്രഹങ്ങള്‍ മകള്‍ ലിഡിയ ഒാര്‍ത്തെടുത്തു.
ജനപ്രതിനിധികളും, കലക്ടറും, റൂറല്‍ എസ്പി ഉള്‍പ്പെടെയുളളരും അന്ത്യാഞ്ജലി അര്‌പ്പിച്ചു. പൂയപ്പള്ളി നാൽക്കവല ഐപിസി സെമിത്തേരിയിലായിരുന്നു സമാപനപ്രാര്‍ഥനയോടെ സംസ്കാരം. ഇന്ത്യാ പെന്തക്കൊസ്ത് ദൈവസഭയുടെ പാസ്റ്റര്‍മാര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.