കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ 338 പേര്‍ ഛര്‍ദിയും വയറിളക്കവുമായി ചികില്‍സ തേടി. വെള്ളപ്പൊക്കത്തിന് പിന്നാലെ കുടിവെള്ളത്തില്‍ നിന്ന് രോഗം പടര്‍ന്നതെന്ന് സംശയം. അഞ്ച് വയസില്‍ താഴെയുള്ള 25 കുട്ടികള്‍ക്കും രോഗബാധ. കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പരിശോധനയക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ഡിഎംഒ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

A suspected outbreak of E. coli linked to drinking water post-floods has affected 338 residents in Kakkanad DLF Flat, including 25 young children.