മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സി.പി.ഐ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി. സി.പി.ഐ ദേവികുളം ലോക്കല്‍ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഷെഡ് പൊളിക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരോട് വീട്ടിലിരുത്തുമെന്നായിരുന്നു ഭീഷണി. കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഓര്‍മയില്ലേയെന്നും നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ പേര് എഴുതി നല്‍കുമെന്നുമായിരുന്നു ഭീഷണി.