ടിപി കേസ് പ്രതികളെ വിട്ടയയ്ക്കാന്‍ നീക്കം. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്ക് ശിക്ഷായിളവിന് വഴിവിട്ട നീക്കം. ശിക്ഷായിളവിനായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്‍റെ കത്ത് മനോരമ ന്യൂസിന് ലഭിച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി എന്ന് കത്തില്‍ വ്യക്തം.
സര്‍ക്കാര്‍ ടി.പി.വധക്കേസ് പ്രതികള്‍ക്കൊപ്പമെന്ന് കെ.കെ.രമ എം.എല്‍.എ കുറ്റപ്പെടുത്തി. കൊല നടത്തിയത് തങ്ങള്‍ക്ക് വേണ്ടിയെന്ന് സര്‍ക്കാര്‍ തെളിയിക്കുകയാണ്. ഹൈക്കോടതി വിധിമറികടന്നുകൊണ്ടാണ് സര്‍ക്കാര്‍ നീക്കം. നിയമപരമായി നേരിടുമെന്നും കെ.കെ.രമ മനോരമ ന്യൂസിനോട് പറഞ്ഞു.