death-thirur

കഴിഞ്ഞ ദിവസം തിരൂരില്‍ ഓട്ടൊമാറ്റിക് ഗേറ്റില്‍ കുടുങ്ങി കുട്ടി മരിച്ച വാര്‍ത്ത ഏറെ വേദനയോടെയും ഞെട്ടലോടെയുമാണ് കേട്ടത്. ആ വഴി വന്ന അധ്യാപകനും നാട്ടുകാരനുമായ എന്‍ കെ അമീര്‍ ആണ് കുട്ടി ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.  എന്നാല്‍ ഗേറ്റ് തുറക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഇതോടെ അമീര്‍ വിദേശത്തുള്ള വീട്ടുകാരുടെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇവര്‍ വഴി ഫോണിലെ ആപ്പ് ഉപയോഗിച്ചാണ് ഗേറ്റ് തുറന്നത്.  തുടര്‍ന്നാണ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചത്. 

ഉച്ചകഴിഞ്ഞ് 3.50നു ശേഷമാണ് സിനാൻ വീട്ടിൽ നിന്നിറങ്ങിയത്. 4.10നു ശേഷമാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടതും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും. കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാതെ വന്ന വിഷമത്തിലാണ് ഓട്ടോ ഡ്രൈവർ താനാളൂർ കോരക്കാവ് സ്വദേശി നൗഷാദ്. ഇതുവഴി ഓട്ടം വന്നതാണ് നൗഷാദ്. ഗേറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മതിലിന്റെ മറ്റൊരു ഭാഗത്ത് ചെറിയൊരു ഗേറ്റുണ്ട്. ഇതുവഴി അകത്തു കയറാൻ ശ്രമിച്ചെങ്കിലും വീട്ടിൽ ആളില്ലാത്തതു കാരണം അതു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതോടെ ഇവർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേന ഇങ്ങോട്ടു പുറപ്പെട്ട് വൈലത്തൂരിൽ എത്തിയപ്പോഴേക്ക് അമീർ അറിയിച്ചതനുസരിച്ച് ഫോൺ സംവിധാനത്തിലൂടെ ഗേറ്റ് തുറക്കുകയായിരുന്നു. 

 പഠനത്തിലും കായിക മത്സരങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്ന മുഹമ്മദ് സിനാനുമായി സ്കൂളിലെ അധ്യാപകർക്കെല്ലാം ഏറെ അടുപ്പമുണ്ടായിരുന്നു.  ഇനി അവൻ സ്കൂളിലേക്കില്ലല്ലോ എന്ന ദുഃഖം അലട്ടുകയാണ് അവരെ. മരണവിവരം അറിഞ്ഞ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. കൂടെയുണ്ടായിരുന്ന പ്രിൻസിപ്പൽ മുസല്യാർ സജീർ, സ്കൂൾ അധികൃതരായ അബ്ദുറഹ്മാൻ മുഈനി, കെ.ഹനീഫ, എൻ.എം.സുഹൈൽ എന്നിവരുടെ കണ്ണുകളും ഈറനണിഞ്ഞു. എംഇടി തിരൂർ സെൻട്രൽ സ്കൂളിൽ നാലാം ക്ലാസിലാണ് സിനാൻ പഠിച്ചിരുന്നത്. 

ഇവിടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യുക്കേഷൻ നടത്തിയിരുന്ന ഐ – സെറ്റ് സ്കോളർഷിപ് സ്വർണ മെഡലോടെ സിനാൻ നേടിയിരുന്നു. കഴിഞ്ഞ വർഷം വെങ്കല മെഡലും നേടി. ഇത്തവണ ഈ സ്കോളർഷിപ് മികച്ച വിജയത്തോടെ സിനാൻ നേടുമെന്ന പ്രതീക്ഷയിലായിരുന്നു സ്കൂൾ അധികൃതർ. പെരുന്നാൾ പ്രമാണിച്ച് വ്യാഴാഴ്ച വരെ സ്കൂളിന് അവധിയായിരുന്നു.കുട്ടിയുടെ മരണം സംഭവിച്ചതോടെ സ്കൂളിന് അവധി നൽകി. ഇന്ന് വീണ്ടും സ്കൂൾ തുറക്കുമ്പോൾ നാലാം ക്ലാസിലെ സിനാൻ ഇരുന്ന ഇരിപ്പിടം ഒഴിഞ്ഞു കിടക്കും.

Kid trapped in a gate,accident happened in Thirur:

It was with great pain and shock that heard the news of the death of a child trapped in an automatic gate in Tirur . NK Ameer, a teacher and a local, came that way and saw the child stuck in the gate. But no one could open the gate. Then Amir contacted the relatives of the family abroad on the phone. Through them, the gate was opened using the app on the phone.