കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത് ഓട്ടോറിക്ഷയില്‍. നിയമസഭാ സ്പീക്കറും മന്ത്രിയുമായിട്ടുള്ള അനുഭവങ്ങള്‍ പാര്‍ലമെന്‍റില്‍ തുണയ്ക്കുമെന്ന് മുന്‍മന്ത്രി കെ.രാധാകൃഷ്ണന്‍. യുവാക്കളുടെ വിഷയങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാഫി പറമ്പില്‍ പറഞ്ഞു
ഓട്ടോ ചിഹ്നത്തിൽ വോട്ട് ചെയ്താണ് ജനങ്ങൾ മികച്ച വിജയം സമ്മാനിച്ചതെന്നും അവരോടുള്ള ബഹുമാന സൂചകമായാണ് ആദ്യദിവസത്തെ യാത്രയെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഡ്രൈവർ സുജാൻ സിങ്ങിനോട് വിശേഷങ്ങൾ പങ്കുവച്ചായിരുന്നു ഫ്രാൻസിസ് ജോർജിന്റെ യാത്ര.
യുവാക്കളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഷാഫി പറമ്പില്‍. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നടപടി വേണം