ഒരാഴ്ചയ്ക്കുള്ളില്‍ നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക കൊടുത്ത് തീര്‍ക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം പാഴായി. ഒന്നാംവിള തുടങ്ങിയിട്ടും പാലക്കാട് ജില്ലയില്‍ അഞ്ഞൂറിലേറെ കര്‍‌ഷകര്‍ക്ക് രണ്ടാംവിള നെല്ല് സംഭരിച്ചതിന്റെ പണം കിട്ടിയിട്ടില്ല. നെല്ലിന്റെ താങ്ങ് വില എത്ര ഉയര്‍ത്തിയാലും കൃത്യസമയത്ത് പണം കിട്ടിയില്ലെങ്കില്‍ എങ്ങനെ മുന്നോട്ട് പോവാനാകുമെന്ന് കര്‍ഷകര്‍.  

മന്ത്രി പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു. പണവുമില്ല. കര്‍ഷകര്‍ക്കൊട്ടും പ്രതീക്ഷയുമില്ല. മന്ത്രി പ്രഖ്യാപിച്ചപ്പോള്‍ തന്നെ കര്‍ഷകര്‍ ആവര്‍ത്തിച്ചു. ഇതൊന്നും നടപടിയിലേക്കെത്തുന്ന തീരുമാനമല്ലെന്ന്. അതുപോലെ സംഭവിച്ചു. പാലക്കാട്ടെ കര്‍ഷകര്‍ മന്ത്രിയുടെ വാക്ക് വിശ്വസിച്ചില്ല. അവര്‍ സ്വന്തം നിലയില്‍ കൃഷിയിറക്കി. നെല്ലിന്റെ പണം കിട്ടാത്ത സാഹചര്യത്തില്‍ കടവും കൈ വായ്പയുമെടുക്കാതെ തരമില്ലെന്ന അവസ്ഥയായി. കൃഷിയിറക്കുകയെന്നത് കര്‍ഷകന്റെ മാത്രം ഉത്തരവാദിത്തമായി.  

പാലക്കാട് ജില്ലയില്‍ മാത്രം അഞ്ഞൂറിലേറെ കര്‍ഷകര്‍ക്കാണ് രണ്ടാംവിള നെല്ല് സംഭരിച്ചതിന്റെ പണം നല്‍കാനുള്ളത്. നെല്ലിന്റെ താങ്ങ് വില എത്ര ഉയര്‍ത്തിയിട്ടും കാര്യമില്ല. അനുവദിക്കുന്ന വിലയെങ്കിലും സമയത്തിന് തന്ന് സഹായിച്ചാല്‍ മതിയെന്നാണ് കര്‍ഷകരുടെ പക്ഷം. 

ENGLISH SUMMARY:

Food Minister's Promise to Clear Pending Dues for Paddy Procurement Within a Week Remains Unfulfilled