കെ.എസ്.ആര്‍.ടി.സി നടത്തുന്ന ഡ്രൈവിങ് സ്കൂളിന്‍റെ ഫീസ് പ്രഖ്യാപിച്ചു. ഹെവി, ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ലൈസന്‍സിന് 9,000 രൂപയും ഇരുചക്ര വാഹനത്തിന് 3,500 രൂപയുമാണ് ഫീസ്. പട്ടിക വിഭാഗങ്ങള്‍ക്ക് ഹെവി ലൈസന്‍സ് ഫീസില്‍ ഇളവ് ലഭിക്കും. പട്ടിക വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കുറഞ്ഞ നിരക്കില്‍ ഇതോടെ പൊതുജനങ്ങള്‍ക്ക് ലൈസന്‍സെടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകതയെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി