anchal-bus-accident-01

കൊല്ലം അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്റിന് സമീപം കെഎസ്ആർടിസി ബസും ടെംപോയും  കൂട്ടിയിടിച്ച്   ഒരു മരണം. ടെംപോ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 14 പേർക്ക് പരുക്കേറ്റു.

 

മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്ന് അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്.  ഇടിയുടെ ആഘാതത്തിൽ ടെമ്പോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.

ENGLISH SUMMARY:

KSRTC bus tempo accident at kollam Anchal. One dead, 14 injured.