orthodox-jacobite-church-ca

ഓര്‍ത്തഡോക്സ്– യാക്കോബായ സഭകള്‍ക്കിടയിലെ തര്‍ക്കത്തില്‍ ക്രമസമാധാനമുറപ്പിക്കാനാണ്  ശ്രമിക്കുന്നതെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  തര്‍ക്കത്തിന് പരിഹാരം കാണാന്‍  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന ആറുപള്ളികളുടെ കാര്യത്തിലാണ് സത്യവാങ്മൂലം നല്‍കിയത്.

Orthodox jacobite church dispute kerala government high court