പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ സംവിധായകൻ മേജർ രവി. പാലക്കാടുമായി ഏറെ വൈകാരിക ബന്ധമുണ്ടെന്നും മേജർ രവി മനോരമ ന്യൂസിനോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപിയെ സിനിമക്കാർ അകറ്റി നിർത്തുകയും ജയിച്ച ശേഷം ഒപ്പം കൂട്ടുകയും ചെയ്തുവെന്നും മേജർ രവി കുറ്റപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പാർട്ടി പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാൻ മാനസികമായി തയ്യാറായിരുന്നില്ലെന്ന് മേജർ രവി പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കും. ദേശീയ തലത്തിൽ ബിജെപി പ്രതീക്ഷിച്ച സീറ്റുകൾ നേടാതിരുന്നത് പാഠമാണ്. 400 സീറ്റു കിട്ടിയിരുന്നെങ്കിൽ ഭാവിയിൽ പാർട്ടി തകർന്നുപോയേനെയെന്നും മേജർ രവിയുടെ വിലയിരുത്തൽ.