tomatto

തക്കാളി വില കുതിക്കുമ്പോഴും അതിന്‍റെ ആനുകൂല്യം ലഭിക്കാതെ  കര്‍ഷകര്‍. തോട്ടങ്ങളില്‍ വെള്ളീച്ചയെന്ന കീടത്തിന്‍റെ ആക്രമണമുണ്ടായതോടെ ചെടികള്‍ നശിച്ചതാണു കാരണം. പുതിയ കൃഷിയിറക്കി വിളവെടുപ്പിനാകുമ്പോഴേക്കും സീസണ്‍ കഴിയുമെന്നതിനാല്‍ കണ്‍മുന്നിലെ തീവിലനോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തക്കാളി കൃഷിയുള്ള കര്‍ണാടക കോലാറിലെ കര്‍ഷകര്‍.

നോക്കിനില്‍ക്കെ തോട്ടം വെള്ളീച്ച കീഴടക്കുന്നതോടെ കീടനാശിനികള്‍ പോലും തോറ്റുപോകും. ആദ്യഘട്ടവിളവെടുപ്പെങ്കിലും നടത്തിയ  തോട്ടങ്ങളില്‍ ചെടികള്‍ വെട്ടിക്കളഞ്ഞു വീണ്ടും തടമൊരുക്കുകയാണു കര്‍ഷകര്‍. പത്തുലക്ഷം രൂപയുടെ വിളവു പ്രതീക്ഷിച്ചു കൃഷിയിറക്കിയിട്ട് ഒരുലക്ഷം രൂപപോലും തിരിച്ചുകിട്ടിയില്ലെന്നു പരിതപിക്കുന്നവരാണു ഭൂരിപക്ഷവും

കഴിഞ്ഞ ഓഗസ്റ്റില്‍ കോലാറില്‍ തക്കാളി വില നൂറു കടന്നിരുന്നു. അന്നു പലകര്‍ഷകരും ലക്ഷാധിപതികളായി. പഴയ വില പ്രതീക്ഷിച്ചു കോലാര്‍ ജില്ലയില്‍ മാത്രം ഇത്തവണ ആയിരം ഏക്കറില്‍ അധികം കൃഷിയിറക്കിയെന്നാണു കണക്ക്. പക്ഷേ വെള്ളീച്ച എല്ലാ സ്വപ്നങ്ങളും തകര്‍ത്തു.

ENGLISH SUMMARY:

Farmers do not get benefits even when tomato prices rise