കാസർകോട് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽ മൂന്ന് കംപ്യൂട്ടർ അസിസ്റ്റൻറുമാരുടെ ഒഴിവുണ്ട്. ജനറൽ, ഒബിസി, എസ്‌സി വിഭാഗങ്ങളിലാണ് ഒഴിവുകൾ. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം, എം ടെക് (ഐടി), ബി ടെക് (ഐടി), എംസിഎ എന്നിവയിൽ ഏതെങ്കിലുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 30 വയസ്സ്. നിയമനം കരാർ അടിസ്ഥാനത്തിലാണ്. അഭിമുഖം ജൂലൈ 4ന് രാവിലെ 11.30ന് സർവകലാശാലയുടെ പെരിയ ക്യാമ്പസ്സിൽ. വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.