scooter-accident

TOPICS COVERED

തിരുവനന്തപുരം വെണ്‍പാലവട്ടത്ത് മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം സ്വദേശിനി സിമിയാണ് മരിച്ചത്. മകള്‍ ശിവന്യയും സഹോദരി സിനിയും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം തെറ്റിയാണ് അപകടം. മൂവരും മേല്‍പ്പാലത്തില്‍ നിന്ന് താഴെവീഴുകയായിരുന്നു.