തിരുവനന്തപുരത്ത് സ്കൂട്ടര്‍ തെന്നിമാറി സഹോദരിമാരും കുഞ്ഞും മേല്‍പാലത്തില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് തെറിച്ചു വീഴാന്‍ ഇടയാക്കിയത് കൈവരിയുടെ ഉയരക്കുറവ്. കൈവരിക്ക് ഉയരുമുണ്ടായിരുന്നെങ്കില്‍ തെറിച്ചുവീണവര്‍ താഴെക്ക് പതിക്കാതെ റോഡില്‍ തന്നെ കിടക്കുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്നലെ ഉച്ചയോടെയാണ് സ്കൂട്ടര്‍ തെന്നി കോവളം സ്വദേശികളായ സിനി , സഹോദരി സിമി , സിമിയുടെ മകള്‍ 3 വയസുകാരി ശിവന്യ എന്നിവര്‍ മേല്‍പ്പാലത്തില്‍ നിന്നും സര്‍വീസ് റോഡിലേക്ക് പതിച്ചത്. സൗമ്യ ആശുപത്രിയില്‍ പിന്നീട് മരിച്ചു. ഈ റോഡിന്‍റെയും കൈവരിയുടെയും ഘടനയാണ് ദാരുണ അപകടത്തിന് കാരണമെന്ന് വ്യക്തമാണ് . കൈവരിക്ക് ഉയരിമില്ലാത്തതിനാലാണ് സ്കൂട്ടര്‍ യാത്രികര്‍ താഴെക്ക് പതിച്ചതെന്ന് സ്ഥിരം യാത്രക്കാര്‍
വാഹനങ്ങള്‍ നല്ല വേഗതയില്‍ പോകുന്ന റോഡാണിത്. ഇരുചക്രവാഹനങ്ങള്‍ നേരത്തെയും ഈ ഭാഗത്ത് അപകത്തില്‍പെട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് സര്‍വീസ് റോഡിലേക്ക് വീഴുന്നത്. കൈവരിക്ക് ഉയരമുണ്ടായിരുന്നെങ്കില്‍ സഹോദരിമാരും കുഞ്ഞും മേല്‍പാലത്തില്‍ തന്നെ വീഴുമായിരുന്നു. ദേശീയപാതയുടെ ഘടന ഇത്തരിലാണെങ്കിലും ഇപ്പോഴുണ്ടായ അപകടം മുന്നില്‍കണ്ട് കൈവരി ഉയരം കൂട്ടണമെന്ന് ആവശ്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.