govt-reels

തിരുവല്ല നഗരസഭ ഒാഫിസില്‍ റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയില്ല. ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് മന്ത്രി എം.ബി.രാജേഷ് നിര്‍ദേശം നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

റവന്യൂ വിഭാഗത്തിലെ വനിതകളടക്കം 9 പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.  പ്രവൃത്തി ദിനമായിരുന്ന ഞായറാഴ്ചയില്‍ ഉച്ചയൂണ് സമയത്താണ് റീല്‍സ് എടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. പാട്ടും നൃത്തവും അഭിനയവുമെല്ലാം ഗംഭീരമായി. റീല്‍സ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവുകയും ചെയ്തു.  

ജീവനക്കാര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ െചയ്ത റീല്‍സ് ലൈക്കും കമന്റുമെല്ലാം വാരിക്കൂട്ടിയിരുന്നു. സര്‍ക്കാര്‍ ഓഫീസില്‍ ഇതാണോ പണിയെന്ന നെഗറ്റീവ് കമന്റുകളും വന്നതോടെയാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ദുരനന്തനിവാരണ നിയമപ്രകാരം കലക്ടര്‍ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച ജൂണ്‍ 30 ഞായറാഴ്ചയാണ് റീല്‍സ് എടുത്തത്. ഓഫീസില്‍ സന്ദര്‍ശകരില്ലാതിരുന്ന അന്ന് ഇടവേള സമയത്താണ് ചിത്രീകരിച്ചതെന്നും ജോലികള്‍ തടസപ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം.