കാര്യവട്ടം ക്യംപസിലെ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് മര്‍ദ്ദനമേറ്റ കെ.എസ്.യു നേതാവ് സാന്‍ജോസ്. പുറത്തുനിന്നുള്ള ആരെയും ഹോസ്റ്റലില്‍ കൊണ്ടുപോയിട്ടില്ലെന്നും തന്നെ കൊണ്ടുവിടാന്‍ വന്ന സുഹൃത്തിനെ എസ്.എഫ്.ഐക്കാര്‍ പിടിച്ചുവച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും സാന്‍ജോസ് പറഞ്ഞു. മുഖ്യമന്ത്രി നല്‍കുന്ന സംരക്ഷണമാണ് എസ്.എഫ്.ഐ അക്രമങ്ങള്‍ക്ക് പ്രോത്സാഹനമെന്നും സാന്‍ജോസ് ആരോപിച്ചു.

ചൊവ്വാഴ്ച രാത്രി സുഹൃത്തിന്‍റെ ബൈക്കിലാണ് ക്യംപസില്‍ എത്തിയത്. സുഹൃത്ത് ഹോസ്റ്റലില്‍ കയറിയിട്ടില്ല. തന്നെ ക്യാംപസില്‍ ഇറക്കി മടങ്ങവെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ് പ്രശ്നങ്ങളുെട തുടക്കമെന്ന് സാന്‍ജോസ് പറഞ്ഞു.

ഒരു മണിക്കൂറോളം 121ാം നമ്പര്‍ മുറിയില്‍ തടഞ്ഞുവച്ചു. മര്‍ദ്ദിച്ചു. മൊബൈല്‍ പിടിച്ചുവാങ്ങി. പൊലീസ് വന്ന ശേഷം മാത്രമാണ് പോകാന്‍ അനുവദിച്ചത്. 121ാം നമ്പര്‍ മുറി ആര്‍ക്ക് അലോട്ട് ചെയ്തതാണെന്ന് അന്വേഷിക്കണം. ഹോസ്റ്റലുകളില്‍ പുറത്തുനിന്നുള്ള എസ്.എഫ്.ഐ നേതാക്കള്‍ താമസിക്കാറുണ്ട്. അതിനെതിരെ നടപടി വേണം. ഹോസ്റ്റലിന് മുന്നിലും വരാന്തയിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സാന്‍ജോസ് ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Kariyavattam campus conflict; Chief Minister said in the assembly was wrong says KSU leader Sanjos