sojan-family

TOPICS COVERED

ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളിയെ  നൽകിയ കോട്ടയം ഓണന്തുരുത്തിനും ആഞ്ഞേൽ വീടിനും എത്ര ആഘോഷിച്ചാലും  മതിയാവാത്ത സന്തോഷമാണ്.. വിജയവാർത്ത അറിഞ്ഞ കുടുംബം സോജൻ ജോസഫിനോട് സന്തോഷം പങ്കുവച്ചത് മനോരമ ന്യൂസിലൂടെയാണ്..വിപുലമായ ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണ് കുടുംബം.

 

സോജൻ ജോസഫിന്റെ  വിജയവാർത്ത അറിയുന്നതിനു മുന്നേ പങ്കുവയ്ക്കാനുള്ള മധുരങ്ങളും ആഘോഷത്തിന് മേന്മ കൂട്ടാനുള്ള  ഒരുക്കങ്ങളും കുടുംബം  തയ്യാറാക്കി വെച്ചിരുന്നു.. ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി ഒരു കോട്ടയംകാരന്റെ ശബ്ദം മുഴങ്ങുമ്പോൾ ആ സന്തോഷം പങ്കുവെക്കാൻ നാട്ടുകാരും ആഞ്ഞേൽ വീട്ടിലേക്ക് ഓടിയെത്തി.. അച്ഛൻ സി.ടി ജോസഫ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സോജനെ സന്തോഷം അറിയിച്ചത് മനോരമ ന്യൂസിലൂടെ  

സർവ്വേഫലങ്ങൾ ഒക്കെയും സോജൻ ജോസഫിന് അനുകൂലമായിരുന്നതു കൊണ്ടുതന്നെ കുടുംബം വിജയം ഉറപ്പിച്ചിരുന്നു.. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ  ഫോണിൽ വിളിച്ചും നേരിട്ട് എത്തിയും കുടുംബത്തെ സന്തോഷം അറിയിച്ചു.

Sojan joseph family at kottayam reaction: