basheer

വൈക്കം മുഹമ്മദ് ബഷീറിന്‍റെ മുപ്പതാം ചരമവാർഷികത്തില്‍ ബേപ്പൂര്‍ വൈലാലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിനാളുകള്‍. ബാല്യകാല സഖിയുടെ എണ്‍പതാം പിറന്നാള്‍ പതിപ്പും ചടങ്ങില്‍ പ്രകാശനം ചെയ്തു. വന്നവര്‍ക്കെല്ലാം ചെളിയും വെള്ളവും നിറഞ്ഞ റോഡിലൂടെ വേണമായിരുന്നു വീട്ടിലെത്താന്‍  

 

മുന്നില്‍ വെള്ള മുണ്ടും ബെനിയനും ഇട്ട്  ബഷീർ. കൂടെ അമ്മ കുഞ്ഞാച്ചുമ്മയും പെങ്ങള്‍ പാത്തുമ്മയും. പിന്നാലെ അബ്ദുല്‍ ഖാദറും സുഹറയും ഒക്കെ. ബഷീറിനെ  ഒാര്‍മിക്കാന്‍  വൈലാലിലെ വീട്ടിലേക്ക് രാവിലെ മുതല്‍ തിരക്കായിരുന്നു. എം പി അബ്ദുല്‍ സമദ് സമദാനിയായിരുന്നു മുഖ്യ അതിഥി. ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ബഷീറിനെ അനുസമരിച്ചു. ബാല്യകാലസഖിയുടെ എണ്‍പതാം പിറന്നാളിന്റ ഭാഗമായി പിറന്നാള്‍ പതിപ്പും പ്രകാശനം ചെയ്തു 

കോഴിക്കോടിന് സാഹിത്യ നഗര പദവി കിട്ടിയ ശേഷമുള്ള ആദ്യ ചരമ വാര്‍ഷികം കൂടിയായിരുന്നു ഇത്തവണത്തേത്  ബഷീറിന്റ ഒാര്‍മദിനം വിപുലമായി ആചരിച്ചെങ്കിലും വൈലാലിലെ വീട്ടിലേക്കുള്ള റോഡ‍ിന്റ അവസ്ഥ ദയനീയമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും മണിക്കൂറുകളോളം ചവുട്ടി നിന്ന് വേണമായിരുന്നു കുട്ടികള്‍ക്ക്  വീട്ടിലെത്താന്‍. ഒാടയില്ലാത്തതാണ്  ചെറിയ മഴ പെയ്താല്‍  പോലും റോഡില്‍ വെള്ളക്കെട്ടാകാന്‍ കാരണം. മറ്റൊന്നുമില്ലെങ്കിലും വീടിനടുത്ത് പബ്ലിക് റോഡുണ്ടല്ലോ എന്ന് ആശ്വസിച്ച കഥാകാരനോട് ഒരിക്കലും നീതിപുലര്‍ത്തുന്നതല്ല, കോര്‍പറേഷന്റ നിലപാട്. 

Thirteenth death anniversary of Vaikom Muhammad Basheer: