TOPICS COVERED

പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകള്‍ തള്ളി വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി. 16,000 അപേക്ഷകര്‍ മലപ്പുറത്ത് ഇനിയും പ്രവേശനത്തിന് കാത്തിരിക്കുന്നുവെന്നത് മാധ്യമങ്ങളുടെ കണക്കാണെന്നും തനിക്കറിയില്ലെന്നും  പൊതുവിദ്യാഭ്യാസ മന്ത്രിപറഞ്ഞു. ഏഴായിരത്തോളം സീറ്റുകളുടെ കുറവാണ് ഉള്ളതെന്നാണ് മന്ത്രി സ്വീകരിക്കുന്ന ഒൗദ്യോഗിക നിലപാട്. 

സപ്്ളിമെന്‍ററി അലോട്ട്മെന്‍റ് വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ 16881 അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ മാത്രം ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നത്. 6937 സീറ്റുകളാണ് അവിടെ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അതില്‍ പ്രവേശനം പൂര്‍ത്തിയായാല്‍ പീന്നീട് 9944 സീറ്റുകളുടെ കുറവുണ്ടാകും. ഇതെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരം ഇങ്ങനെ. 

സീറ്റുകളുടെ കുറവില്ലെന്ന് ആദ്യ പറഞ്ഞ മന്ത്രി പിന്നീട് ഏകദേശം ഏഴായിരത്തോളം സീറ്റുകളാണ് മലപ്പുറത്ത് വേണ്ടിവരികയെന്നാണ് നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞത്. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണ് സപ്്ളിമെന്‍ററി അലോട്ട്മെന്‍റിന് കാത്തു നില്‍ക്കുന്നത്. മലപ്പുറം കഴിഞ്ഞാല്‍ 8139 അപേക്ഷകരുള്ള പാലക്കാടും 7192 അപേക്ഷകരുള്ള കോഴിക്കോടുമാണ് അധിക ബാച്ചുകള്‍വേണ്ടി വരുന്ന ജില്ലകള്‍. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചശേഷം തീരുമാനമുണ്ടാകുമെന്നാണ് ്പ്രതീക്ഷിക്കുന്നത്. 

V Sivankutty rejected the figures of the education department regarding the plus one seat: