സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. ഇന്ന് മൂന്ന് പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. 11050 പേരാണ് ഇന്ന് ചികില്‍സ തേടിയത്. ആറ് ദിവസത്തിനിടെ അറുപത്താറായിരത്തിലേറെപ്പേര്‍ പനിക്ക് ചികില്‍സ തേടിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഇന്ന് 159 ഡങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 420 പേര്‍ രോഗം സംശയിച്ച്് ചികില്‍സ തേടി. എട്ട്് പേര്‍ക്ക് എലിപ്പനിയും 32 പേര്‍ക്ക് മഞ്ഞപ്പിത്തവും 42 പേര്‍ക്ക് എച്ച്1 എന്‍1 ഉം സ്ഥിരീകരിച്ചു. ജൂണ്‍ മാസത്തില്‍ വിവിധ പകര്‍ച്ച വ്യാധികള്‍ ബാധിച്ച് 75 പേരാണ് മരിച്ചത്. പനിക്കണക്കുകള്‍ ഉയരാന്‍ തുടങ്ങിയ ജൂണ്‍ 30ന് ശേഷം ഇന്നാണ് പനിക്കണക്കുകള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കുന്നത്.