kseb-kozhikode

പ്രതികാര നടപടിയുടെ ഭാഗമായി വൈദ്യുതി വിച്ഛേദിച്ചതിൽ കെഎസ്ഇബിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് തിരുവമ്പാടിയിലെ അജ്മലിന്റെ കുടുംബം. നാട്ടുകാരുടെ മുന്നിൽ കള്ളനാക്കിയതിലാണ് സങ്കടമെന്ന് അജ്മലിന്റെ പിതാവ് റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം തൊഴിലാളികളെ ആക്രമച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാരുടെ സംയുക്ത സമര സമിതി തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി .

 

ഇരുട്ടത്താക്കിയതിൻ്റെ സങ്കടം, മാനഹാനി ഉണ്ടാക്കിയ നഷ്ടം , കെ എസ് ഇ ബി യ്ക്കെ നിയമ പോരാട്ടത്തിന് ഉറച്ചാണ് അജ്മലിൻ്റെ മാതാപിതാക്കൾ. മകൻ ചെയ്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് പ്രതികാരമെന്ന് ഉറപ്പിക്കുന്നു അജ്മലിൻ്റെ മാതാവ് 

കള്ളനാക്കിയതിലെ സങ്കടമാണ് പിതാവ് റസാഖിന് . ഇനി എന്നും വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ ശ്രദ്ധ വയ്ക്കുമെന്നും ഉറപ്പ് ഉദ്യോഗസ്ഥരെ  അജ്മൽ അക്രമിച്ചതിലുള്ള പ്രതിഷേധമായിരുന്നു ഇന്ന് കെ എസ് ഇ ബി ജീവനക്കാർ തിരുവമ്പാടിയിൽ നടത്തിയ പ്രകടനം.ഗുണ്ടകളുടെ കൈകളിൽ തൊഴിലാളികളെ വിട്ടുകൊടുക്കില്ലെന്നായിരുന്നു മുദ്രാവാക്യം. അജ്മലിൻ്റെ അക്രമം ആലോചിച്ച് ഉറപ്പിച്ചുള്ള ഗൂഡാലോചന. കെ എസ് ഇ ബി ജീവനക്കാർ അജ്മലിൻ്റെ വീട്ടിൽ പോയിട്ടില്ല. പോസ്റ്റിൽ നിന്നാണ് വൈദ്യുതി വിച്ഛേദിച്ചത്. അയൽവക്ക സൗഹൃദം. പൊലീസ് എത്താൻ വൈകി അതാണ് സംശയം  അതിനിടെ കെ എസ് ഇ ബി ജീവനക്കാരെ മർദിച്ച കേസിൽ റിമാൻ്റിലായ അജ്മലിനെ ജാമ്യത്തിലിറക്കാനുള്ള ശ്രമം കുടുംബം തുടങ്ങി.

Ajmal's family from Thiruvambady has announced that they will file a defamation case against KSEB for cutting off the electricity as a retaliatory measure.: