പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണെന്ന് ആർക്കും പറയാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അംഗങ്ങളുടെ നിയമനത്തിൽ ഒരു തരത്തിലുള്ള വഴിവിട്ട നീക്കങ്ങളുമില്ല. തട്ടിപ്പുകൾ പല തരത്തിൽ നാട്ടിൽ നടക്കുന്നുണ്ട്. ഏതെല്ലാം തരത്തിലുള്ള തട്ടിപ്പുകൾക്ക് ആളുകൾ ശ്രമിക്കും. ആ തട്ടിപ്പിനെതിരെയുള്ള നടപടികൾ സ്വാഭാവികമായുമുണ്ടാകും. കേരളത്തിലെ പിഎസ്‍സി പ്രശംസനീയമായ രീതിയിലാണു ഭരണഘടനാ ചുമതല വഹിക്കുന്നത്. പിഎസ്‍സിയെ അപകീർത്തിപ്പെടുത്താൻ പല ശ്രമങ്ങളും ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ മുസ്‍ലിം ലീഗിലെ എൻ.ഷംസുദ്ദീനാണു കോഴിക്കോട്ടെ പിഎസ്‍സി കോഴയാരോപണം സഭയിൽ ഉന്നയിച്ചത്.

ഉയര്‍ന്ന െപാലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞുവരെ സൈബര്‍ തട്ടിപ്പ് നടക്കുന്നു. വ്യജ എഫ്ഐആറും വാറന്‍റും അയച്ചുകൊടുത്ത് വരെ തട്ടിപ്പ് നടത്തുന്നു. വ്യജ വിവരങ്ങളുള്ള വെബ്സൈറ്റ് വഴി ട്രേഡിങ്ങിന്‍റെ പേരിലും തട്ടിപ്പുണ്ട്. ജനങ്ങള്‍ ഇത്തരം കെണികളില്‍ വീഴാതെ ശ്രദ്ധിക്കണം; അടിയന്തരസഹായത്തിന് 1930 എന്ന നമ്പറില്‍ വിളിക്കണം. പണം നഷ്ടപ്പെട്ട് ഒരുമണിക്കൂറിനകം ലഭിച്ച പരാതികളില്‍ പണം വീണ്ടെടുക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു