ആലപ്പുഴ ഗവൺമെന്‍റ് ഫാർമസി കോളജിന് ആരോഗ്യ സർവകലാ ശാലയുടെയും ഫാർമസി കൗൺസിലിന്‍റെയും അംഗീകാരം നഷ്ടമായി. ഇതേ തുടർന്ന് ഇത്തവണത്തെ പ്രവേശനവും പ്രതിസന്ധിയിലാണ്. മതിയായ അധ്യാപകരെ നിയമിക്കാത്തതിനാൽ ഫാർമസി കോളജിന്‍റെ അംഗീകാരം നഷ്ടമാകുന്നതിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ആലപ്പുഴ മെഡിക്കൽ കോളജിന് കീഴിലാണ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രവർത്തിക്കുന്നത്. ആവശ്യത്തിന് അധ്യാപകരില്ലാത്തതാണ് പ്രധാന പ്രശ്നം. ഇതോടെ ആരോഗ്യ സർവകലാശാലയും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെയും അംഗീകാരം നഷ്ടമായി. ഇത്തവണത്തെ പ്രവേശന നടപടികളും പ്രതിസന്ധിയിലായി.
ആരോഗ്യ സർവകലാശാല ഓരോ വർഷവും കോളജിൽ പരിശോധ ന നടത്തിയാണ് ഓരോ വർഷവും അംഗീകാരം നൽകുന്നത്. 21 അധ്യാപകർ വേണ്ടിടത്ത് 13 പേർ മാത്രമാണുള്ളത്. അധ്യാപകരില്ലാത്തതിനാൽ കോഴ്സുകൾക്ക് അംഗീകാരം നഷ്ടപ്പെടുന്നതിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. കോളജിൻ്റെ കവാടം വിദ്യാർത്ഥികൾ ഉപരോധിച്ചു.
ഇരുനൂറ് വിദ്യാർത്ഥികളാണ് ആലപ്പുഴയിലെ ഗവ. ഫാർമസി കോളജിൽ പഠിക്കുന്നത്. പ്രവേശനം തടസപ്പെടുന്നതിനു പുറമേ നിലവിലുള്ള വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിലാണ്. പ്രശ്നം പരിഹരിക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി.