ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

സർക്കാർ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ സഹായ കിറ്റിൽ ക്രമക്കേടെന്ന് ആരോപണം. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഇടുക്കിയിലെ ഊരുകളിൽ ഭക്ഷ്യവിഷബാധ. 2018 ൽ സർക്കാർ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് വിതരണത്തിനെത്തിച്ചത്.

 

വെളിച്ചെണ്ണയുടെ പാക്കറ്റിൽ ബന്ധപ്പെടാൻ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ വ്യാജം. പരാതി ഉയർന്നതോടെ വെളിച്ചെണ്ണയുടെ സാമ്പിൾ പട്ടികവർഗ വികസന വകുപ്പ് പരിശോധനയ്ക്ക് അയച്ചു. 

വെണ്ണിയാനി ആദിവാസി ഊരിലെ ബാലകൃഷ്ണന് കഴിഞ്ഞ മാസമാണ് ഭക്ഷ്യ സുരക്ഷ കിറ്റ് കിട്ടിയത്. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്തതോടെ ഒന്നരവയകാരിയടക്കം വീട്ടിലെ ഒൻപത് പേർക്കും ഭക്ഷ്യ വിഷബാധയുണ്ടായി. പിന്നീട് ഒരാഴ്ചയോളം ആശുപത്രി വാസമായിരുന്നു. 

വെളിച്ചെണ്ണ ഉപയോഗിച്ച വെണ്ണിയാനി ഊരിലെ അറുപത് കുടുംബങ്ങളിൽ ഭക്ഷ്യ വിഷബാധയുണ്ടായി. മേഖലയിലെ പതിനൊന്ന് ഊരുകളിലും ഭക്ഷ്യ വിഷബാധ രൂക്ഷമായതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ക്യാമ്പ് നടത്തി. 

വെളിച്ചെണ്ണയിൽ മായമുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ വിതരണക്കാർ പ്രശ്നം പരിഹരിക്കുമെന്നും വെളിച്ചെണ്ണ മാറ്റി നൽകുമെന്നുമാണ് പട്ടിക വർഗ വികസന വകുപ്പിന്റെ വിശദീകരണം. എന്നാൽ ക്രമക്കേട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് ആദിവാസി ഏകോപന സമിതി

ENGLISH SUMMARY:

banned Coconut oil in food kits for tribals