വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ വിഴിഞ്ഞം പുറംകടലിൽ. വിഴിഞ്ഞത്തു നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ഉള്ളത്. ഏഴരയോടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തും.  9 മണിയോടെ വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ തുറമുഖത്ത് എത്തിക്കും. തുറമുഖ മന്ത്രി വി.എൻ.വാസവന്‍റെ നേതൃത്വത്തിൽ കപ്പലിനെ സ്വീകരിക്കും.  നാളെയാണ് തുറമുഖത്തിൻ്റെ ട്രയല് റൺ ഉല്ഘാടനം.  ഡാനിഷ് കണ്ടെയ്നർ ഷിപ്പ് കമ്പനി മെർസ്ക് ലൈനിൻ്റെ ' സാൻ ഫെർണാണ്ടോ ' ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കും.

ENGLISH SUMMARY:

The first mothership will land at Vizhinjam port today