പിഎസ്‌സി അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രമോദ് കോട്ടൂളിയുടെ മറുപടി ഇന്ന്. സിപിഎം ടൗൺ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളി ഇന്ന് ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയാകും വിശദീകരണം നൽകുക. വിഷയത്തിൽ പ്രമോദിൽ നിന്ന് വിശദീകരണം തേടാൻ കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ആണ് തീരുമാനിച്ചത്. മറുപടി പരിശോധിച്ച ശേഷം ആകും നടപടി പ്രഖ്യാപിക്കൽ. പ്രമോദ് കോട്ടൂളിയെ പുറത്താക്കുന്നത് അടക്കമുള്ള കടുത്ത നടപടികളാണ് പാർട്ടി ആലോചിക്കുന്നത്.